ജപ്പാനില്‍ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍


ജപ്പാനില്‍ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍. റിക്‌ടെര്‍ സെകയലില്‍ 6.9 , 7.1 ഉം തീവ്രത രേഖപ്പെടുത്തിയത്.ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ക്യൂഷു, ഷികോകു ദ്വീപുകളില്‍ വ്യാഴാഴ്ചയുണ്ടായത്.പ്രധാനപ്പെട്ട നഗരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടത്.


മിയാസാക്കി, ഓയിറ്റ. കാഗോഷിമ, എഹിം എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
മിയാസാക്കിയില്‍ നിന്ന് 20 മൈല്‍ അകലെയാണ് ഭൂചലനം നേരിട്ട മേഖല. മിയാസാക്കിയില്‍ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് ഭൂചലന സമയത്ത് ബാലന്‍സ് നഷ്ടപ്പെട്ട സംഭവങ്ങളല്ലാതെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ മധ്യേഷ്യയിലേക്ക് ഈ ദിവസങ്ങളില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു.


വെള്ളിയാഴ്ച കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ച മംഗോളിയന്‍ പ്രസിഡന്റുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും നീട്ടിവച്ചിട്ടുണ്ട്. ജപ്പാനിലെ കാലാവസ്ഥാ വിഭാഗം വ്യാഴാഴ്ചയാണ് വന്‍ ഭൂചലന മുന്നറിയിപ്പ് നല്‍കിയത്.



Sharing is Caring