ജന്മദിനത്തില്‍ കേക്ക് മുറിച്ച്‌ ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി


ദുല്‍ഖറിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച്‌ സഹതാരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മമ്മൂട്ടി മകന് ആശംസ നേരാറില്ല. ഇക്കുറി ദുല്‍ഖര്‍ കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത് മമ്മൂട്ടിയാണ്.


കേക്കിന് മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖറും അതിന് പിന്നില്‍ ക്യാമറയുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫോട്ടോഗ്രഫിയില്‍ ഏറെ കമ്ബമുള്ള മമ്മൂട്ടി ലോക്ഡൗണ്‍ കാലത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.




Sharing is Caring