ജനവിധി അംഗീകരിക്കുന്നു: കേരളത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന് എ.കെ ആന്‍റണി.


കേരളത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. പ്രവർത്തകർ പരാജയത്തിൽ നിരാശരാകരുത്. സമയമാകുമ്പോൾ ശക്തമായി തിരിച്ചുവരാൻ കഴിയും.


കോൺഗ്രസിനെപ്പോലെ പരീക്ഷണങ്ങൾ നേരിട്ട, പരാജയങ്ങളെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിയുമില്ല. പരാജയങ്ങളെയോർത്ത് ഒളിച്ചോടുകയല്ല വേണ്ടതെന്നും ആന്‍റണി വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം എപ്പോഴും വിജയിക്കാന്‍ മാത്രമാണെന്ന് കരുതരുത്. ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരാരുമില്ല. പരാജയങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് വളർത്തിയെടുക്കുകയാണെങ്കിൽ കഴിഞ്ഞ കാലങ്ങളിലെന്നപോലെ സമയമാകുമ്പോള്‍ ശക്തമായി തിരിച്ചുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കോൺഗ്രസിനു മാത്രമല്ല, എല്ലാ പാർട്ടികൾക്കും ഇതിനെക്കാൾ ഭയാനകമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പരാജയത്തോടെ ലോകാവസാനമായെന്നു കരുതുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനല്ല താനെന്നും എ.കെ ആന്‍റണി പറഞ്ഞു. ശരിയായ വാദങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ അതിജീവനം സാധ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



Sharing is Caring