ജനറല്‍ ഷവേന്ദ്ര സില്‍വയെ ശ്രീലങ്കയില്‍ പുതിയ കരസേന‌ാ മേധാവിയായി തെരഞ്ഞെടുത്തു


കൊളംബോ: ശ്രീലങ്കയില്‍ പുതിയ കരസേന‌ാ മേധാവിയായി തെരഞ്ഞെടുത്തത് വിവാദ നായകനെയാണാണെന്ന് വിമര്‍ശനം ശക്തമാകുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ലഫ്. ജനറല്‍ ഷവേന്ദ്ര സില്‍വയെ ( 55 ) ആണ് പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേന ഇത് സംബന്ധിച്ചുള്ള ഉത്തരവ് കൈമാറി.


തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തില്‍ കരസേനയുടെ 58 ആം ഡിവിഷന്‍ നയിച്ചത് ഷവേന്ദ്ര സില്‍വയായിരുന്നു. തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരില്‍ അന്ന് ഏറെ വിമര്‍ശന വിധേയനായിരുന്നു ഇദ്ദേഹം. യുദ്ധത്തിനു ശേഷം യുഎന്നില്‍ ശ്രീലങ്കയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.




Sharing is Caring