ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്ക് കോടതിയുടെ വിമര്‍ശനം


സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയ്ക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം. നിയമസാധുത പരിഗണിക്കാതെ അനാവശ്യ ഹരജികള്‍ നല്‍കി കോടതിയുടെ സമയം പാഴാക്കരുതെന്നാണ് കോടതി വിമര്‍ശനമുന്നയിച്ചത്.


കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.


യുവതിയുടെ ഹരജിയിലെ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പൊലിസില്‍ വിശ്വാസമില്ലെന്നും കേസന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് പരാതിക്കാരിയായ യുവതി കോടതിയെ സമീപിച്ചത്. യുവതിയുടെ ഹരജിയില്‍ കോടതി ഉച്ചയ്ക്കു ശേഷം വിധി പറയും.



Sharing is Caring