‘ജനങ്ങളെ സഹായിക്കാൻ സർക്കാരിന് സ്വന്തമായി നോട്ടടി യന്ത്രമൊന്നുമില്ല’; വിവാദമായി ബിജെപി മന്ത്രിയുടെ പ്രസ്താവന

ബം​ഗളൂരു: കൊവിഡ് വ്യാപനം കാരണം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ സർക്കാരിന് സ്വന്തമായി നോട്ടടി യന്ത്രമൊന്നുമില്ലെന്ന് കർണാടകയിലെ ബിജെപി മന്ത്രി കെ.എസ്.ഈശ്വരപ്പ. കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ ഇല്ലാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് 10,000 ധനസഹായം നൽകണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ അപക്വമായ മറുപടി. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തുവന്നിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ അഭ്യർത്ഥനയോടെ ‘ഞങ്ങൾ കറൻസി അച്ചടിച്ചിറക്കണോ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ കർഷകന്റെ ചോദ്യത്തോട് മനുഷ്യത്വ വിരുദ്ധമായി സംസാരിച്ച ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയും വിവാദത്തിലായിരുന്നു. പ്രതിഷേധമുയർന്നതോടെ മുഖ്യമന്ത്രി യെദിയൂരപ്പ ജനങ്ങളോട് മാപ്പ് അപേക്ഷിച്ചാണ് തടിയൂരിയത്. അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജനങ്ങള്‍ ദുതിരത്തിലാണ്. ലോക്ഡൌണ്‍ കാരണം ജോലിക്ക് പോവാന്‍ കഴിയാതെ നിരവധി പേര്‍ ബുദ്ധിമുട്ടിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *