ഛത്തീസ്ഗഡിൽ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു

ഛത്തീസ്ഗഡ് ധുര്‍ഗ് ജില്ലയിലെ കുംഹരിയില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്.

ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ധുര്‍ഗ് ജില്ലാ കളക്ടര്‍ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു.

അപകടത്തില്‍ പരിക്ക് പറ്റിയവര്‍ എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.പരിക്ക് പറ്റിയ പന്ത്രണ്ട് പേരെ റായ്പ്പൂരിലെ എയിംസിലും മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി കളക്ടര്‍ അറിയിച്ചു.

എല്ലാവരും ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും എല്ലാവര്‍ക്കും വേണ്ട കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ ബസ്സില്‍ നിന്ന് പുറത്ത് എടുത്തതെന്നും അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ അപ്രതീക്ഷിതമായ ഒരു സംഭവമാണെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും പരിക്ക് പറ്റിയവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *