ചേ​രി​ചേ​രാ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

ബ​കു: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്തി​​െന്‍റ പു​രോ​ഗ​തി​യി​ലും ബ​ഹു​സ്വ​ര​ത​യി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു. ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്​ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ എ​ന്നും അ​സ​ര്‍​ബൈ​ജാ​നി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച അ​സ​ര്‍​ബൈ​ജാ​നി​ല്‍ തു​ട​ങ്ങു​ന്ന 18ാമ​ത് ചേ​രി​ചേ​രാ ഉ​ച്ച​കോ​ടി​യി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഉ​പ​രാ​ഷ്​​ട്ര​പ​തി.

ഇ​ന്ത്യ​യും അ​സ​ര്‍​ബൈ​ജാ​നും ത​മ്മി​ലു​ള്ള ബ​ന്ധം ച​രി​ത്ര​പ​ര​മാ​യും സാം​സ്​​കാ​രി​ക​മാ​യും ഏ​റെ ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞ ഉ​പ​രാ​ഷ്​​ട്ര​പ​തി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം കൂ​ടു​ത​ല്‍ ഊ​ഷ്​​മ​ള​മാ​ക്ക​ണ​മെ​ന്ന്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നേ​ര​ത്തേ ബ​കു​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​പ​പ്ര​ധാ​ന​മ​​ന്ത്രി അ​ലി അ​ഹ്​​മ​ദോ​വ്​ ഉ​പ​രാ​ഷ്​​ട്ര​പ​തി​യെ​യും സം​ഘ​ത്തേ​യും സ്വീ​ക​രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *