ചെ​റി​യ അ​നാ​സ്ഥ​പോ​ലും കോ​വി​ഡ് പോ​രാ​ട്ട​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും; മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ ജാ​ഗ്ര​ത നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചെ​റി​യ അ​നാ​സ്ഥ​പോ​ലും കോ​വി​ഡ് പോ​രാ​ട്ട​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ക‍​യും ചെ​യ്തു.

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ക്ക​വാ​റും എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി. ആ​ളു​ക​ള്‍ റോ​ഡി​ലും മാ​ര്‍​ക്ക​റ്റി​ലും ഉ​ണ്ട്. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും കോ​വി​ഡ് പോ​രാ​ട്ട​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. ഓ​രോ പൗ​ര​ന്‍റേ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​തു​വ​രെ​യു​ണ്ടാ​ക്കി​യ നേ​ട്ടം ഇ​ല്ലാ​താ​കും. മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക ഏ​അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും വീ​ഴ്ച​വ​രു​ത്ത​രു​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​ഞ്ഞാ​ല്‍ മാ​ത്ര​മേ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍‌ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *