ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍


ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ടതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്.


കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യ രഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പത്രസമ്മേളനം നടത്തിയത്. സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring