ചെങ്ങന്നൂരില്‍ എം .മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. മുരളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. എ ഗ്രൂപ്പിലെ ശക്തമായ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്‍റെ നോമിനിയായ മുരളിക്ക് എന്‍എസ്‌എസ്സിന്റേയും പിന്തുണ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മുന്‍ എം.എല്‍.എയായ പി.സി വിഷ്ണുനാഥ് പിന്മാറിയതോടെയാണ് മുരളിക്ക് നറുക്ക് വീണത്. നാലു തവണ മാവേലിക്കര എം എല്‍ എ ആയിരുന്ന മുരളി യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ കൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *