ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റ് നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്,, സി.ബി.ഐ, നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗിച്ച് ചിദംബരത്തെ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശം.
നിന്ദ്യമായ ഈ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി. നേരത്തേ പ്രിയങ്ക ഗാന്ധിയും ചിദംബരത്തിനെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.














