ഉത്തരാഖണ്ഡില്‍ പ്രളയ​ബാധിത പ്രദേശങ്ങളിലേക്ക്​ അവശ്യവസ്​തുക്കളുമായി പോയ ഹെലികോപ്​റ്റര്‍ അപകടത്തില്‍പെട്ടു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയ​ബാധിത പ്രദേശങ്ങളിലേക്ക്​ അവശ്യവസ്​തുക്കളുമായി പോയ ഹെലികോപ്​റ്റര്‍ അപകടത്തില്‍പെട്ടു. ഉത്തരകാശി ജില്ലയിലാണ്​ സംഭവം. ഹെലികോപ്​ടര്‍ താഴുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടിയാണ്​ അപകടമുണ്ടായത്​. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഉത്തരകാശിയിലെ മോറിയില്‍ നിന്നും പ്രളയ ബാധിത പ്രദേശമായ മോള്‍ഡിയിലേക്ക്​ പറന്ന ഹെലികോപ്​ടറില്‍ മൂന്നു യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​.ഉത്തരാഖണ്ഡില്‍ പ്രളയം മൂലം റോഡ്​ ഗതാഗതം തടസപ്പെട്ടതിനാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക്​ അവശ്യവസ്​തുക്കള്‍ ഹെലികോപ്​ടര്‍ മാര്‍ഗമാണ്​ എത്തിക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *