ചിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു


ചിക്കാഗോ : യുഎസിലെ ഷിക്കാഗോയില്‍ വെടിവെപ്പ്. മേഴ്‌സി ഹോസ്പിറ്റലിലാണ് വെടിവെപ്പുണ്ടായത്. നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വെടിവെപ്പ് നടത്തിയയാളും ഉള്‍പ്പെടുന്നു.


ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയിലാണ് വെടിവെപ്പ് നടന്നത്. വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. അക്രമി വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് കരുതുന്നത്. ഒരു ഡോക്ടറും, ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റും, ഒരു പൊലീസ് ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ മേയര്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.


പൊലീസ് നടത്തിയ വെടിവെപ്പിലാണ് അക്രമി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ സ്വയം വെടിവെച്ചതാണോ എന്ന് സംശയിക്കുന്നതായി ദൃക്സ്സാക്ഷികള്‍ പറഞ്ഞു.



Sharing is Caring