ചക്കക്കുരു ചെമ്മീന്‍ ഉലത്തിയത്


ചക്കക്കുരു,ചെമ്മീന്‍ കൊണ്ട് നമ്മള്‍ പല വിഭവങ്ങളും കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നുള്ള ഒരു വിഭവമാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരുന്നത്.


ചേരുവകള്‍
1.ഉണക്കച്ചെമ്മീന്‍-50ഗ്രാം
2.ചക്കക്കുരു നീളത്തില്‍ അരിഞ്ഞത്
3.ഉപ്പ് -പാകത്തിന്
4.മഞ്ഞള്‍ പൊടി-ഒരു നുള്ള്
5.വറ്റല്‍മുളക്- ആറ്
6.ചുവന്നുള്ളി-അരക്കപ്പ്
7.വെള്ളുത്തുള്ളി-അഞ്ച് അല്ലി
8.എണ്ണ -രണ്ടു വലിയ സ്പൂണ്‍
9.കറിവേപ്പില -ഒരു തണ്ട്


തയ്യാറാക്കുന്ന വിധം

ഉണക്കച്ചെമ്മീന്‍ ചീനിച്ചട്ടിയിലിട്ടു ചൂടാക്കി തലയും വാലും കളഞ്ഞു വയ്ക്കുക. ശേഷം ചക്കക്കുരു ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ചു വേവിച്ചുവെക്കുക.എന്നിട്ട് വറ്റല്‍ മുളക്,ചുവന്നു
ള്ളി, വെള്ളുത്തുള്ളി എന്നിവ നന്നായി ചതച്ചു വയ്ക്കുക.ചീനിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറിവേപ്പില ചേര്‍ത്തു മൂപ്പിച്ച ശേഷം ചതച്ച കൂട്ടു ചേര്‍ത്ത് വഴറ്റുക.അതിലേക്ക് ചക്കക്കുരു ചേര്‍ത്തു വഴറ്റി,ചെമ്മീനും ചേര്‍ത്തിളക്കി നന്നായി ഉലത്തിയെടുക്കാവുന്നതാണ്.



Sharing is Caring