ഘര്‍ ഘര്‍ റേഷന്‍ യോജന പദ്ധതി, ഡല്‍ഹിയില്‍ ഇനി റേഷന്‍ വീട്ടിലെത്തും


അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച്‌ നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഇന്ന് ചേര്‍ന്ന ഡല്‍ഹി മന്ത്രിസഭാ യോഗ്തതിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഘര്‍ ഘര്‍ റേഷന്‍ യോജന എന്ന പദ്ധതിയാണ് ഡല്‍ഹിയില്‍ നടപ്പാക്കാന്‍ പോകുന്നത്.


ഗോതമ്ബ്, അരി, പഞ്ചസാര, അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച്‌ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ വൃത്തിയുള്ള ബാഗിലാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുക. ടെന്‍ഡര്‍ അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാി കഴിഞ്ഞു. ഏഴ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെജ്‌രീവാള്‍ പറഞ്ഞു.
ഇനി മുതല്‍ ഇഷ്ടം ഉണ്ടെങ്കില്‍ മാത്രം റേഷന്‍കടകളില്‍ പോയാല്‍ മതി. അല്ലാത്തപക്ഷം വീടുകളില്‍ എത്തിച്ചുനല്‍കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേന്ദ്രസര്‍ക്കാറിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡും ഡല്‍ഹിയില്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring