ഗൗരി നേഘ കേസ്;ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ


കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ കുരുക്ക് മുറുകുന്നു. ഗൗരിയുടെ മരണത്തെ തുടര്‍ന്നു സസ്പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ച്‌ തിരിച്ചെടുത്ത നടപടിയെ തുടര്‍ന്ന് സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ.


കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെഎസ് ശ്രീകലയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ബാലാവകാശ കമ്മിഷനും ശുപാര്‍ശ നല്‍കിയത്. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തണമെന്ന വിദ്യഭ്യാസ ഉപഡയറ്കടരുടെ നിര്‍ദേശം ട്രിനിറ്റി സ്കൂള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.


അടുത്ത അധ്യയന വര്‍ഷം എന്‍ഒസി റദ്ദു ചെയ്യണമെന്നാണ് ശുപാര്‍ശയിലുള്ളത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തതു സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



Sharing is Caring