ഗ്വാട്ടിമാല അഗ്നിപര്‍വ്വതത്തില്‍ വീണ്ടും സ്‌ഫോടനം; മരണസംഖ്യ 75 ആയി

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തതെറിയുണ്ടായത്. അതേസമയം ഞായറാഴ്ചയുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുന്നോറോളം പേരെ കാണാതിയിട്ടുമുണ്ട്.

മരിച്ചവരില്‍ പലരുടേയും മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയതോതില്‍ ചാരപ്പുക നിറഞ്ഞു. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ബുധനാഴ്ചയും അടഞ്ഞുതന്നെ കിടക്കുകയാണ്. മൂവായിരത്തിലധികം ആള്‍ക്കാരെയാണ് സമീപപ്രദേശങ്ങളില്‍ നിന്ന് സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ഗ്വാട്ടിമാല സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. ലാവാപ്രവാഹം തുടരുന്നതിനാല്‍ ഇനിയും സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മേഖലയില്‍ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *