ഗാ​സി​യാ​ബാ​ദി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ സം​ഭ​വം; യു​പി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ പ്രി​യ​ങ്ക ഗാ​ന്ധി

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ യോ​ഗി സ​ര്‍​ക്കാ​രി​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്രി​യ​ങ്ക ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

“അ​ന​ന്ത​ര​വ​ളെ ശ​ല്യം ചെ​യ്ത​തി​ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നാ​ണ് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ​ത്. ഈ ​ജം​ഗി​ള്‍ രാ​ജി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍ എ​ങ്ങ​നെ സു​ര​ക്ഷി​ത​നാ​കും?’- പ്രി​യ​ങ്ക കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​ക്രം ജോ​ഷി ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​ണ്‍​മ​ക്ക​ളോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ക്രം ജോ​ഷി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പെ​ണ്‍​മ​ക്ക​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജോ​ഷി​യെ അ​ക്ര​മി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും വെ​ടി വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *