ഗവഃ മാപ്പിള വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ സംരംഭകത്വ വികസന പരിശീലനം ആരംഭിച്ചു


കൊയിലാണ്ടി : ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വി.എച്ച്എ.സ്ഇ. വിഭാഗം വിദ്യാർത്ഥികൾക്കായി ദ്വിദിന സംരംഭകത്വ വികസന പരിശീലനം ആരംഭിച്ചു .പരിശീലന പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ ഉദ്ഘടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് യു.കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വി പി ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി .ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഷൈനി ഇ.കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വി.എച്ച്എ.സ്ഇ. പ്രിൻസിപ്പാൾ ബീന കെ.എം സ്വാഗതവും ,സ്റ്റാഫ് സെക്ട്രടറി ട്രീസ നന്ദിയും പറഞ്ഞു .സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (SIET)യുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത് .




Sharing is Caring