ചെന്നൈ : ഗജ കൊടുങ്കാറ്റില്‍ അകപ്പെട്ട ദുരിതബാധിത പ്രദേശങ്ങളില്‍ വൈദ്യുതി തൂണുകള്‍ വിമാനങ്ങള്‍ വഴി എത്തിക്കണമെന്ന് തമിഴ്നാട് മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസന്‍. പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം തകര്‍ന്ന നിലയിലാണ് അത് പുന:സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് മന്ത്രി ആവശ്യം ഉന്നയിച്ചത്.
ഗജ ബാധിത പ്രദേശമായ നാഗപട്ടണം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസന്‍ ഈക്കാര്യം ഉന്നയിച്ചത്. കൊടുങ്കാറ്റില്‍ കേടുവന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പ്രയാസപ്പെടുകയാണെന്നും കൃഷിയിടങ്ങള്‍ പോലെയുള്ള സ്ഥലങ്ങളില്‍ പോസ്റ്റുകള്‍ റോഡുമാര്‍ഗം പോസ്റ്റുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടായതു കാരണം വിമാനമാര്‍ഗം എത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ശീനിവാസന്‍ പറഞ്ഞു.














