ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ​യ്ക്ക് കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ യെ​ദി​യൂ​ര​പ്പ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ത​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നു​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ ക്വാ​റന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്നും യെ​ദി​യൂ​ര​പ്പ അ​ഭ്യ​ര്‍​ഥി​ച്ചു.

രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​മി​ത് ഷാ​യെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *