കണ്ണൂർ: ആംബുലൻസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. കണ്ണൂർ എളയാവൂരിലാണ് സംഭവം. ഡ്രൈവർ നിഥിൻ രാജ്, ബിജോ, റജീന എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇവരെ പുറത്തെടുത്തത്.