കർഷക ദിനാചരണം നടത്തി


കൊയിലാണ്ടി: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ചടങ്ങിൽ വനിതാ രത്ന സാഹിത്യ പുരസ്‌കാരം ഉഷ.സി.നമ്പ്യാർ എം എൽ എ കാനത്തിൽ ജമീലയിൽ നിന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ ഇളമന ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം Adv. Mk പ്രേംനാഥ് Ex MLA ,FAOI ദേശീയ വർക്കിങ്ങ് പ്രസിഡണ്ട് കമല R പണിക്കർ ,ജനറൽ സിക്രട്ടറി KM സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ, FAOI ദേശീയ കൗൺസിൽ അംഗം കീഴലത്ത് കുഞ്ഞിരാമൻ വേലായുധൻ കീഴരിയൂർ, KP കൃഷ്ണ വേണി, OK സുരേഷ് എന്നിവർ പങ്കെടുത്തു.




Sharing is Caring