സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ അഗ്നിക്കരിയാകുകയും ചെയ്തു. കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂട്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.













