ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഭാര്യ ഹസിന്‍ ജാഹാന്‍ നല്‍കിയ പാരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഒരു സ്ത്രീയുമായി ഷമി നടത്തുന്ന ചാറ്റിംഗിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടാണ് ഭാര്യയുടെ ആരോപണം ഉന്നയിച്ചത്. ഇതിന് തെളിവായി ചില ചിത്രങ്ങളും ഹസിന്‍ പുറത്ത് വിട്ടിട്ടുണ്ട്. രണ്ട് വര്‍ഷമായി ഷമിയുടെ കുടുംബം തന്നെ ഉപദ്രവിക്കുകയാണെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും ഹസിന്‍ വ്യക്തമാക്കി.

അതേ സമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം. ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.













