അച്ചടക്കലംഘനം നടത്തുന്ന ക്രിക്കറ്റ് താരങ്ങളെ കളിക്കളത്തില്‍ നിന്നും പുറത്താക്കുന്ന രീതി അവലംബിക്കാന്‍ എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മറ്റിയുടെ ശുപാര്‍ശ. ഹോക്കിയിലും ഫുട്‌ബോളിലും അച്ചടക്ക ലംഘനം കാണിക്കുന്ന താരങ്ങളെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. ക്രിക്കറ്റിലും ഈ രീതി അവലംബിക്കാനാണ് എംസിസി ക്രിക്കറ്റ് കമ്മറ്റിയുടെ തീരുമാനം. ഈ തീതി അവലംബിച്ചാല്‍ കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തുന്ന താരങ്ങളെ അമ്പയര്‍മാര്‍ക്ക് മൈതാനത്ത് നിന്ന് കാര്‍ഡ് കാട്ടി പുറത്താക്കാന്‍ സാധിക്കും.
6,7 തിയതികളില്‍ മുംബൈയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ ഇതിനെ കുറിച്ച് ചര്‍ച്ച നടത്തി തീരുമാനം കൈക്കൊണ്ടെങ്കിലും പിന്നീടിത് എംസിസി മുഖ്യ കമ്മിറ്റിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഇനി എം.സിസിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ചുവപ്പ് കാര്‍ഡ് നിലവില്‍ വരുമെന്നാണ് സൂചന.













