ക്രമസമാധാനം തകര്‍ത്താല്‍ ബജ്‌റംഗദളിനെ നിരോധിക്കും : പ്രിയങ്ക് ഖാര്‍ഗെ

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗദളിനെ നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിനെ കര്‍ണാടകയില്‍ നിരോധിക്കാനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്.

”ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജറംഗദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടും. നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്.””ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ” എന്നാണ് പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പൊലീസുകാര്‍ കാവി ഷാളോ, ചരടോ അണിഞ്ഞ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മംഗളുരു, വിജയപുര, ബാഗല്‍കോട്ട് എന്നിവടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയ സംഭവത്തെ തുടർന്നാണ് ഡി.കെയുടെ കര്‍ശന നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *