ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു. ഈ മാസം 30 വരെയാണ് മസ്ജിദ് അടച്ചിടുകയെന്ന് ജുമാ മസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി അറിയിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മസ്ജിദ് തിങ്കളാഴ്ചയാണ് തുറന്നത്. പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് അടയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇമാം അറിയിച്ചു.














