കോ​വി​ഡ്: ചൈ​ന അ​ഞ്ച് വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്നു


ബെ​യ്ജിം​ഗ്: കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഒ​രു​ങ്ങി ചൈ​ന. വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഐ​ക്യം രൂ​പ​പ്പെ​ടു​ത്തി​യ​തു പോ​ലെ, ഭാ​വി​യി​ല്‍ വാ​ക്സി​ന്‍റെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ന​ട​ത്തു​ന്ന​തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ​ലി​യ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ചൈ​നീ​സ് ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി വാ​ങ് ഷി​ഗാം​ഗ് പ​റ​ഞ്ഞു.


കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കാ​നും, പ​രീ​ക്ഷി​ക്കാ​നും ആ​ഗോ​ള സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം ചൈ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ഞ്ച് വ്യ​ത്യ​സ്ത വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​മാ​ണ് ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍ ന​ട​ത്തു​ന്ന​ത്. ഇ​വ​യെ​ല്ലാം മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.


ഇ​തി​ല്‍ പ​കു​തി​യി​ലേ​റെ​യും ആ​ഗോ​ള സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.



Sharing is Caring