കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​ന്‍ സ​ലിം കുഴഞ്ഞുവീണ് മരിച്ചു

കോ​ട്ട​യം: പ്ര​മു​ഖ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലി​സ്റ്റ് കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​നും വ​ന്യ​ജീ​വി-ട്രാ​വ​ -ഫു​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ലിം പു​ഷ്പ​നാ​ഥ് (45) കുഴഞ്ഞുവീണ് മരിച്ചു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മരണം സംഭവിച്ചത്.

കു​മ​ളി​ക്ക് സ​മീ​പം പ​ത്തു​മു​റി​യി​ല്‍ സലീമിന്‍റെ ഉടമസ്ഥതയില്‍ റിസോര്‍ട്ടുണ്ട്. ഇ​ന്നു രാ​വി​ലെ റി​സോ​ര്‍​ട്ടി​ല്‍ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​നയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.
കോ​ട്ട​യം അ​റു​ത്തൂ​ട്ടി​ക്ക് സ​മീ​പം ഫ്ലാറ്റിലാണ് താ​മ​സം. മ​ര​ണവി​വ​രം അ​റി​ഞ്ഞ് ബന്ധുക്കള്‍ കട്ടപ്പനയില്‍ എത്തിയിട്ടുണ്ട്. വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ വീ​ട്ടി​ല്‍ എ​ത്തി​ക്കും. അ​നു​ജ​യാ​ണ് സ​ലി​മി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ജ്വാ​ല, ജ​ഫ്.

സലിമിന്‍റെ ചിത്രങ്ങളുടെ ശേ​ഖ​രം ഉ​ള്‍​പ്പെ​ടു​ത്തി “ദി ​അ​ണ്‍​സീ​ന്‍ ഇ​ന്ത്യ’ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *