മുംബൈ: അയര്‍ലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളില്‍ നായകനാക്കിയതോടെ വിരാട് കോഹ്ലി അകപ്പെട്ടിരിക്കുന്നത് ധര്‍മ്മ സങ്കടത്തില്‍. അയര്‍ലന്‍ഡിനെതിരെ മത്സരം നടക്കുമ്പോള്‍ കോഹ്ലിയ്ക്ക് കളിക്കണമെങ്കില്‍ കൗണ്ടി മത്സരം ഉപേക്ഷിക്കേണ്ടിവരും എന്നതാണ് അത്.
ഇതോടെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ കളിക്കുമോയെന്ന് കണ്ടറിയേണ്ടി വരും.
നേരെത്തെ അഫ്ഗാനിസ്താന്‍ ടെസ്റ്റില്‍ പങ്കെടുക്കാതെ കൗണ്ടി കളിക്കാന്‍ പോവാനുള്ള കോഹ്ലിയുടെ തീരുമാനത്തിനെതിരെ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് അയര്‍ലാന്‍ഡിനെതിരായ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത് .

ജൂണ്‍ 27 , 29 എന്നീ ദിവസങ്ങളിലായാണ് അയര്‍ലാന്‍ഡിനെതിരായ മത്സരങ്ങള്‍ നടക്കുന്നത് . അതേ സമയം കോഹ്ലിയുടെ അവസാന കൗണ്ടി മത്സരം ജൂണ്‍ 25 ന് തുടങ്ങി 28 നാണ് . ഇതോടെയാണ് ഇന്ത്യന്‍ നായകന്‍ വെട്ടിലായിരിക്കുന്നത്.‘വിരാട് കോഹ്ലിയെ അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ സെലക്ട് ചെയ്തിട്ടുണ്ടെങ്കില്‍ , അതിനര്‍ത്ഥം കോഹ്ലി യോര്‍ക്ക് ഷെയറിന് എതിരായ മത്സരത്തില്‍ കളിക്കില്ല എന്നാണ് ‘ ഇതിനെ പറ്റി ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞത് ഇപ്രകാരമാണ്.
അതേ സമയം അയര്‍ലന്‍ഡുമായുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് കോഹ്ലി തീരുമാനിക്കുന്നതെങ്കില്‍ സറേയ്ക്ക് വേണ്ടി ഈ സീസണില്‍ കേവലം രണ്ട് കൗണ്ടി മത്സരങ്ങളില്‍ കളിക്കാന്‍ മാത്രമേ കോഹ്ലിക്ക് കഴിയൂ. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് അവിടുത്തെ കളി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൗണ്ടി കളിക്കാന്‍ തീരുമാനിച്ച കോഹ്ലിയ്ക്ക് ഇത് വന്‍ തിരിച്ചടിയാകും.













