കോവിഡ് വ്യാപനത്തിന് ശമനമില്ല; മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളിൽ ഇളവ് അനുവദിക്കുമെന്ന കാര്യത്തിൽ വിശദീകരിച്ച ഉത്തരവ് ഉടൻ ഇറങ്ങും.

നിലവിൽ 30,000 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ്-19 ബാധിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം.

ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അധികവും മുംബൈയിലാണ്. 884 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *