കോഴിക്കോട്: വടകരയിൽ ചായക്കടക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണൻ ആണ് തൂങ്ങി മരിച്ചത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഉച്ചവരെ കൃഷ്ണൻ ചായക്കട തുറന്നിരുന്നു. ഭാര്യയ്ക്കൊപ്പമാണ് കട നടത്തിയിരുന്നത്. രാവിലെയാണ് കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.













