കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഇറച്ചിക്കോഴി കച്ചവടക്കാര്‍ക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയ കേസില്‍ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയതില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കെ.എം മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഹരജി കഴിഞ്ഞ പരിഗണിച്ച ഹൈക്കോടതി നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.


അനധികൃതമായി നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു. അഭിഭാഷകാനായ നോബിള്‍ മാത്യുവാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ധനമന്ത്രിയായിരിക്കെ മാണി തൃശ്ശൂരിലെ തോംസണ്‍സ് ഗ്രൂപ്പിന് ചുമത്തിയ പിഴയായ 64 കോടി രൂപ എഴുതിതള്ളിയെന്നാണ് പരാതി.




Sharing is Caring