കോഴിക്കോഴ: കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി


കോഴി ഇറക്കുമതിയില്‍ നികുതി ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ധനമന്ത്രിയായിരിക്കെ കോഴി ഇറക്കുമതിയില്‍ മാണി നികുതി ഇളവ് നല്‍കുന്നതിന് ഇടപെട്ടിട്ടുളളതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്.കോഴി നികുതിയ്ക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്.ഇതിലൂടെ സാമ്ബത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ വിജിലന്‍ശ് അന്വേഷണത്തില്‍ ഇടപൊനാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.




Sharing is Caring