കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്ററി സ്കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലത്തെ ആന്റിജന്‍ ടെസ്റ്റിലാണ് വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം പോസിറ്റീവായത്. വിദ്യാര്‍ത്ഥിയെ ഇന്നലെതന്നെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നു.
കോഴിക്കോട് കീം പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും ഒരു വിദ്യാർഥിയുടെ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 679 പേരാണ് രോഗമുക്തരായത്. കോഴിക്കോട് ഇന്നലെ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.