കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം


കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ബിജെപിയുടെ പ്രതിഷേധം. കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നില്‍ കടന്ന് കരിങ്കൊടി വീശി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.


അതേസമയം മുഖ്യമന്ത്രി രാവിലെ പങ്കെടുത്ത കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്ന ഹോട്ടലിന് പുറത്ത് നാമജപ പ്രതിഷേധവും നടന്നു. ഈ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടായത്.




Sharing is Caring