കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍; ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല


കണ്ണൂര്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണ്. ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്എസ് നേതാവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.




Sharing is Caring