കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന്‍ പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രൊഫസർ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനുള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിക്കൊപ്പം ആദ്യ വർഷത്തിൽ പഠിച്ചവരാണ് കേസിൽ പ്രതിചേർത്ത മൂന്ന് പേർ. പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ ആരോപണം.പത്തൊന്‍പതുകാരി മരിച്ചതിന് പിന്നാലെ പ്രൊഫസർക്കും മൂന്ന് വിദ്യാർത്ഥിനികൾക്കുമെതിരെ കേസെടുത്തിരുന്നു.

ധര്‍മ്മശാലയിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.2025 സെപ്റ്റംബര്‍ 18-നാണ് പെണ്‍കുട്ടി റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായത്. വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും മര്‍ദിക്കുകയും പ്രൊഫസർ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. ഡിസംബര്‍ 26-ന് പെണ്‍കുട്ടി മരിച്ചു. അവരുടെ പിതാവ് നല്‍കിയ പരാതിയിലാണ് പ്രൊഫസറുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തത്.













