കോയമ്പേട്​ മാര്‍ക്കറ്റ്​ തുറക്കണമെന്നാവശ്യം; ​ പ്രതിഷേധവുമായി വ്യാപാരികള്‍


ചെന്നൈ: തമിഴ്​നാട്ടിലെ പ്രധാന കോവിഡ്​ കണ്ടെയ്മെന്‍റ് ​ മേഖലയായ കോയമ്പേട്​ മാര്‍ക്കറ്റില്‍ പുഷ്​പ വില്‍പ്പനക്ക്​ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം. കോയമ്പേട്​ ഹോള്‍സെയില്‍ ഫ്ലവേഴ്​സ്​ മാര്‍ക്കറ്റ്​ വ്യാപാരികളുടെ സംഘടനയാണ്​ പ്രതിഷേധവുമായെത്തിയത്​.


മാര്‍ക്കറ്റില്‍ പുഷ്​പ വില്‍പ്പനക്ക്​ സര്‍ക്കാര്‍ അനുമതി നല്‍കണം. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട 2000ത്തോളം പേരാണ് തൊഴിലില്ലാത്തതിനാലും പട്ടിണിമൂലവും ​കഷ്​ടപ്പെടുന്നതെന്ന്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ മുരുഗയ്യ പറഞ്ഞു.


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്​പ വിപണികളിലൊന്നാണ്​ ​കോയമ്പേട്​. പച്ചക്കറി, പഴവര്‍ഗങ്ങള്‍, പുഷ്​പം, ഭക്ഷ്യധാന്യം എന്നിവയുടെ പ്രധാന വിപണിയാണ്​ ഇവിടം. സാധാരണ ദിവസങ്ങളില്‍ രണ്ടുലക്ഷത്തോളം പേരാണ്​ കോയമ്പേട്​ മാര്‍ക്കറ്റ്​ സന്ദര്‍ശിക്കുന്നത്​. കൂടാതെ കയറ്റിറക്ക്​ തൊഴിലുമായി ബന്ധപ്പെട്ട്​ 10,000 ത്തോളം പേരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്​.



Sharing is Caring