തിരുവനന്തപുരം: ഇടതുകക്ഷികള്‍ യു ഡി എഫിലേക്ക് വരാന്‍ തയാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പിെ എയെ യു ഡി എഫിലേക്കു സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐയെ സ്വാഗതം ചെയ്യും. യു ഡി എഫിലേക്ക് വരുന്നത് ഗുണകരമാണോ എന്ന് സി പി ഐ ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സി പി ഐയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ലീഗ് അടക്കമുള്ള ഘടകക്ഷികളും നേരത്തേ നടത്തിയിരുന്നു. അരുവിക്കര പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
സി പി ഐയെ ക്ഷണിച്ച വീക്ഷണത്തിന്റെ നീക്കം അപഹാസ്യമെന്ന് സി സി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സി സി ഐ നേരത്തേ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണെന്നും പിണറായി പറഞ്ഞു.












