ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ തുടരുന്ന കേരള കോണ്‍ഗ്രസ്-എം ആക്രമണം കൂടുതല്‍ ശക്തമാക്കി. കേരള കോണ്‍ഗ്രസ്-എം മുഖമാസിക പ്രതിച്ഛായയിലൂടെയാണ് ഒടുവില്‍ കോണ്‍ഗ്രസിനെ ആക്രമിച്ചിരിക്കുന്നത്.
‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ തൊടുത്തിരിക്കുന്നത്. കപട സൗഹൃദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹ വേദിയില്‍ ഒത്തുകൂടിയവരെ കണ്ടാല്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നുമാണ് ലേഖനത്തിലെ പരിഹാസം.














