കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി


രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പരാതി തരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.


വോട്ടെണ്ണല്‍ അഞ്ചിന് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ പരാതിയെത്തിുടര്‍ന്ന് വോട്ടെണ്ണല്‍ വൈകി. രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവര്‍ ബാലറ്റ് പേപ്പര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെ കാണിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ സ്ഥാനാര്‍ഥിയുമായ അമിത് ഷായെയും ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.




Sharing is Caring