കോട്ടയം നഗരത്തില്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

കോട്ടയം : കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. എംഎല്‍ റോഡില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്‍വശത്തെ ഗോഡൗണിനാണ് ഇന്നു പുലര്‍ച്ചെ 1.15ന് തീപിടിച്ചത്.

ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഏറെയും കത്തിനശിച്ചു. ഈരയില്‍ക്കടവ് സ്വദേശി സുനിലിന്റേതാണ് ഗോഡൗണ്‍ സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ടത്. അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ എത്തിയാണ് തീ ഭാഗികമായെങ്കിലും അണച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *