കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍ അന്തരിച്ചു


കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. പൂഞ്ഞാര്‍ പയ്യനിത്തോട്ടം കളപ്പുരയ്ക്കല്‍പറമ്ബില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യയാണ്.


പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നേരത്തെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. സംസ്കാരം നാളെ നടക്കും.




Sharing is Caring