തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള രംഗത്ത്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബിജെപി പിന്തുണ നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റാണ്. ബിജെപി ഇത്തരത്തില്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. മറിച്ചാരോപിക്കുന്ന കോടിയേരിക്ക് മാനസിക രോഗമാണെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.













