കോടതി പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


മംഗളൂരു: കോടതി പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവിലാണ് സംഭവം. അമ്ബലമൊഗറുവിലെ സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബവുഠഗുഡ്ഡെ കോടതി പരിസരത്ത് വെച്ച്‌ാണ് ഇയാളെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.മാത്രമല്ല, ഇയാളില്‍ നിന്നും 28 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. വില്‍പനക്കായെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. കൂടാതെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.




Sharing is Caring