കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്


ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കിൽ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.


പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:


തിരുവനന്തപുരം- 226, കൊല്ലം- 133, ആലപ്പുഴ- 120, കാസർഗോഡ്- 101, എറണാകുളം- 92, മലപ്പുറം- 61, തൃശൂർ- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂർ- 43, പാലക്കാട്- 34, കോഴിക്കോട്- 25,



Sharing is Caring