കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം


ഓച്ചിറയില്‍ കെ എസ് ആര്‍ ടി സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.കൊല്ലം തേവലക്കര സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് അറിയുന്നത്.


കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്.




Sharing is Caring